ആ​ശ്വാ​സ​കി​ര​ണം അ​പേ​ക്ഷ​ക​ള്‍ ഉടൻ തീ​ര്‍​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Saturday, January 28, 2023 12:07 AM IST
കൊ​ച്ചി: കി​ട​പ്പു​രോ​ഗി​ക​ളു​ടെ​യും മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ​യും പ​രി​ച​രി​ക്ക​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി വ​ഴി സാ​മൂ​ഹി​ക സു​ര​ക്ഷാ​ മി​ഷ​ന്‍ ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ​ത്തി​നാ​യി ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ള്‍ എ​ത്ര​യും വേ​ഗം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. സാ​മൂ​ഹി​ക സു​ര​ക്ഷാ ​മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. 2018 മാ​ര്‍​ച്ച് വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് തീ​ര്‍​പ്പാ​ക്കി​യ​തെ​ന്ന് സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​തു കാ​ര​ണ​മാ​ണ് യ​ഥാ​സ​മ​യം ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
പ​ദ്ധ​തി പ്ര​കാ​രം ന​ല്‍​കി​യി​രു​ന്ന ധ​ന​സ​ഹാ​യം മു​ട​ക്കം കൂ​ടാ​തെ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്മ​യ നി​യ​മ സ​ഹാ​യ കേ​ന്ദ്രം സെ​ക്ര​ട്ട​റി ജോ​ജി മാ​ത്യു സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.