വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു
Saturday, January 28, 2023 12:10 AM IST
കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ട്വ​ന്‍റി 20 ഭ​ര​ണ സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ട​ത് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തോ​ടെ​യാ​ണ് അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ട​ത്. നി​ല​വി​ൽ ട്വ​ന്‍റി 20-അ​ഞ്ച്, യു​ഡി​എ​ഫ്-​അ​ഞ്ച്, എ​ൽ​ഡി​എ​ഫ്-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല. ഏ​ഴു പേ​രു​ടെ പി​ന്തു​ണ ഉ​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് അ​വി​ശ്വാ​സം പാ​സാ​വു​ക​യു​ള്ളു. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്ന ട്വ​ന്‍റി 20 യു​ടെ ഭ​ര​ണ പ​രാ​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്.
ട്വ​ന്‍റി 20 യും ​സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് മൂ​ല​മാ​ണ് എ​ൽ​ഡി​എ​ഫ് വി​ട്ടു​നി​ന്ന​തെ​ന്നും അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടാ​ൻ ഉ​ണ്ടാ​യ കാ​ര​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി യാ​തൊ​രു നീ​ക്ക​ങ്ങ​ളും ട്വ​ന്‍റ20 ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന പ​രീ​ത് പ​റ​ഞ്ഞു. എ​ന്നാ​ൽ എം​എ​ൽ​എ​യും ട്വ​ന്‍റി20 യും ​ത​മ്മി​ലു​ള്ള ത​ർ​ക്കം മു​ത​ലാ​ക്കി എ​ളു​പ്പ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വേ​ണ്ട​ത്ര ച​ർ​ച്ച​ക​ളി​ല്ലാ​തെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്.