വരാപ്പുഴയിൽ ലൈൻ ട്രാഫിക് സംവിധാനമൊരുക്കുന്നു
Sunday, January 29, 2023 12:14 AM IST
വ​രാ​പ്പു​ഴ: ദേ​ശീ​യപാ​ത-66ൽ വാഹനാപകടങ്ങൾ ഏറെ നടക്കുന്ന ​വ​രാ​പ്പു​ഴ ഭാഗത്ത് ലൈ​ൻ ട്രാ​ഫി​ക് സം​വി​ധാ​നം എ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വ​രാ​പ്പു​ഴ ഷാ​പ്പു​പ​ടി മു​ത​ൽ എ​സ്എ​ൻ​ഡി​പി ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തെ പാ​ത​യു​ടെ മ​ധ്യ​ത്തി​ലാ​യി മീ​ഡി​യ​ൻ സ്ഥാ​പി​ക്ക​ലാ​ണ് ആ​രം​ഭി​ച്ച​ത്.
ഒ​രു​മാ​സ​ത്തി​നി​ടെ ഈ ​ഭാ​ഗത്ത് 12 ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. അ​വ​സാ​ന​മാ​യി ഒ​രു റി​ട്ട. എ​സ്ഐ​യു​ടെ മ​ര​ണ​വും അ​ന്നു ത​ന്നെ രാ​ത്രി ചെ​റി​യ​പ്പി​ള്ളി​യി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​രാ​പ്പു​ഴ സി​ഐ സ​ജീ​വ് കു​മാ​റി​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യയോ​ഗം കൂ​ടി​യി​രു​ന്നു.
ദേശീയപാ​ത അ​ഥോറിറ്റി ദേശീയപാ​ത​യു​ടെ അ​പ​ക​ട​ങ്ങ​ൾ ഏറെ ന​ട​ക്കു​ന്ന സ്ഥ​ലങ്ങളിൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലൈ​ൻ ട്രാ​ഫി​ക് സം​വി​ധാ​നം എ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ​
പാ​ലം അ​പ്രോ​ച്ച് റോ​ഡി​ലെ അ​മി​ത വേ​ഗ​ത, ഓ​വ​ർടേ​ക്ക് എ​ന്നി​വ ത​ട​യാ​ൻ ക​ഴി​യും. തി​ര​ക്കു​ള്ള സ​മ​യ​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​നംകൂ​ടി ഉ​ട​ൻ ന​ട​പ്പി​ലാ​യി​ൽ ഒ​രു പ​രി​ധി വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​കും.
മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന എന്നിവകൂ​ടി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ദേശീ​യപാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ൾ കു​റ​യും.
നി​യ​മലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ സ​ഹി​തം വാ​ഹ​ന ഉ​ട​മ​യ്ക്ക് ഫോ​ണി​ലൂ​ടെ​യും സ്റ്റേ​ഷ​ൻ വ​ഴി​യും സന്ദേശം കൈ​മാ​റി പി​ഴ ഈ​ട​ക്കു​ന്ന സം​വി​ധാ​നം കൂ​ടി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. എ​സ്എ​ൻഡിപി ക​വ​ല​യി​ൽനി​ന്നും ബ​സു​ക​ൾ വ​രാ​പ്പു​ഴ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ർ​ത്തു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആരോപിക്കുന്നു.