എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ റെ​റ്റി​ന​ല്‍ ലേ​സ​ര്‍ സൗ​ക​ര്യം
Sunday, January 29, 2023 12:15 AM IST
ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നേ​ത്രരോ​ഗ വി​ഭാ​ഗ​ത്തി​ല്‍ റെ​റ്റി​ന​ല്‍ ലേ​സ​ര്‍ മെ​ഷീ​ന്‍ കൊ​ണ്ടു​ള്ള നൂ​ത​ന ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കി. പ്ര​മേ​ഹ രോ​ഗി​ക​ളി​ല്‍ ക​ണ്ടു വ​രു​ന്ന ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ​തി എ​ന്ന രോ​ഗ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നും റെ​റ്റി​ന​ല്‍ രോ​ഗി​ക​ള്‍​ക്ക് ലേ​സ​ര്‍ ചി​കി​ത്സ ന​ട​ത്താ​നും ഈ ​മെ​ഷീ​ന്‍ കൊ​ണ്ട് സാ​ധ്യ​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍ പ​റ​ഞ്ഞു.
25ല​ക്ഷം രൂ​പയ്ക്കു മു​ക​ളി​ല്‍ ചെ​ല​വ് വ​രു​ന്ന ഈ ​മെ​ഷീ​ന്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നു​മാ​ണ് വാ​ങ്ങി​യത്. ഇ തോടെ ചെ​ല​വേ​റി​യ റെ​റ്റി​ന​ല്‍ ലേ​സ​ര്‍ ചി​കി​ത്സ മി​ത​മാ​യ നി​ര​ക്കി​ല്‍ രോ​ഗി​ക​ള്‍​ക്ക് ല​ഭി​ക്കും.