ഇ​ന്ത്യ​യു​ടേ​ത് വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന സ​മ്പ​ദ്‌വ്യ​വ​സ്ഥ: രാം​നാ​ഥ് കോ​വി​ന്ദ്
Monday, January 30, 2023 12:25 AM IST
കൊ​ച്ചി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ആ ​സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ എ​ന്‍​ജി​നാ​ണ് ഇ​വി​ടു​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്‌​റ്റേ​റ്റ് ഫോ​റം ഓ​ഫ് ബാ​ങ്കേ​ഴ്‌​സ് ക്ല​ബി​ന്‍റെ ബാ​ങ്കിം​ഗ് എ​ക്‌​സ​ല​ന്‍​സ് ആ​ന്‍​ഡ് എ​എം​പി, ബി​സ്‌​ന​സ്മാ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ് കൊ​ച്ചി ലെ ​മെ​റി​ഡി​യ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ഷ്‌​ക്രി​യ ആ​സ്തി​യു​ടെ അ​ള​വ് ഇ​നി​യും കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രേ​ണ്ട​തു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് ബാ​ങ്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​ല്‍ സ്റ്റേറ്റ് ഫോ​റം ഓ​ഫ് ബാ​ങ്കേ​ഴ്‌​സ് ക്ല​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്ലാ​ഹ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​ന​ന്ദ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വാ​ര്‍​ഡ് ജേ​താ​വ് ഗോ​കു​ലം ഗോ​പാ​ല​നെ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് വി. ​ജോ​സ​ഫ് പ​രി​ച​യ​പ്പെ​ടു​ത്തി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി, ക്ല​ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ര​ഹാം ത​രി​യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​യു. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.