നാട്ടുകാർക്ക് കൗതുകമായി ഹ​നു​മാ​ൻ കു​ര​ങ്ങ്
Monday, January 30, 2023 12:31 AM IST
ക​ള​മ​ശേ​രി: ഹ​നു​മാ​ൻ കു​ര​ങ്ങ് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നെ ഇന്നലെ കൈ​പ്പ​ടമു​ക​ളി​ൽ കാ​ണ​പ്പെ​ട്ടു. പൊ​തു​വേ മ​നു​ഷ്യ​രോ​ട് സൗ​ഹാ​ർ​ദപ​ര​മാ​യ പെ​രു​മാ​റു​ന്ന സ്വ​ഭാ​വ​ഗു​ണ​മു​ള്ള ഇ​ന​ത്തി​ൽ​പ്പെ​ട്ട ഈ ​കു​ര​ങ്ങ് ഉ​പ​ദ്ര​വ സ്വ​ഭാ​വം കാ​ണി​ക്കാ​തെ ആ​ളു​ക​ൾ നി​ന്ന് ബി​സ്ക​റ്റും മ​റ്റും വാ​ങ്ങിക്ക​ഴി​ച്ചു.
രാ​വി​ലെ മു​ത​ൽ കൈ​പ്പ​ട​മു​ക​ളി​ൽ വീ​ടി​ന്‍റെ മു​ക​ളി​ലും ചു​റ്റുമ​തി​ലിലും ഇ​ടം​പി​ടി​ച്ച കു​ര​ങ്ങ് എ​വി​ടെ നി​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തെ​ന്ന് അ​റി​യി​ല്ല. തൊ​ട്ട​ടു​ത്ത് എച്ച്എംടി എ​സ്റ്റേ​റ്റി​ലെ കാ​ടു​ക​ളി​ൽ നി​ര​ധി​യി​ന​ത്തി​ൽപ്പെ​ട്ട പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ഉ​ണ്ട്.
രാ​വി​ലെ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി മാ​റി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം മ​റ്റൊ​രി​ടം തേ​ടി എ​ങ്ങോ​ട്ടോ പോ​യി.