റാ​ലി ന​ട​ത്തി
Monday, January 30, 2023 12:31 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തുനി​ന്നും എ​രു​വേ​ലി ജം​ഗ്ഷ​ന്‍ വ​രെ റാ​ലി ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ പ്ര​ദീ​പ്, ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​ജ​നി മ​നോ​ഷ്, അം​ഗ​ങ്ങ​ളാ​യ പി.വി. പൗ​ലോ​സ്, പ്ര​കാ​ശ​ന്‍ ശ്രീ​ധ​ര​ന്‍, ലൈ​ജു ജ​ന​ക​ന്‍, ലേ​ഖ പ്ര​കാ​ശ​ന്‍, ഇ​ന്ദി​ര ധ​ർ​മ്മ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​രു​വേ​ലി റോ​ഡ​രി​കി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം കാ​ന്പ​യി​നി​ന് തു​ട​ക്കം കു​റി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്ത​തി​നു ശേ​ഷം അ​വി​ടെ ചെ​ടി​ക​ള്‍ വ​ച്ചു മ​നോ​ഹ​ര​മാ​ക്കി സൂ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്നു​ണ്ട്.