ക്ലാ​സി​ക് ക​പ്പ് ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ളിന് തുടക്കം
Wednesday, February 1, 2023 12:08 AM IST
കൊ​ച്ചി: അ​ണ്ട​ര്‍ 14 ക്ലാ​സി​ക് ക​പ്പ് ജി​ല്ലാ​ത​ല ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് തി​രു​വാ​ണി​യൂ​ര്‍ ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് ‌സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ ബ്ലൈ​ന്‍​ഡ് ഫു​ട്‌​ബോ​ള്‍ ടീ​മം​ഗം സി.​എ​സ്. ഫ​ല്‍​ഹാ​ന്‍ ര​ണ്ടുദി​വ​സ​ത്തെ ടൂ​ര്‍​ണ​മെന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​രി​ത ജ​യ​രാ​ജും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 14 ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന ഒ​രു ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ദി ​ചാ​ര്‍​ട്ട​ര്‍ സ്‌​കൂ​ളി​നെ ഏ​ക​പ​ക്ഷി​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ സെ​മിഫൈ​ന​ലി​ല്‍ ക​ട​ന്നു. ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്നു സ​മാ​പി​ക്കും.

സ്കൂ​ട്ട​റി​ൽ കറങ്ങി
മ​ദ്യ​വി​ല്പന: യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ രിധിയിൽ സ്കൂ​ട്ട​റി​ൽ ക​റ​ങ്ങിനടന്ന് മ​ദ്യ​വി​ല്പ​ന ന​ട​ത്തിയി രുന്ന യു​വാ​വ് പിടിയി ലായി. കീ​ഴ്മാ​ട് മ​ല​യ​ങ്കാ​ട് ന​ടു​ക്കു​ടി അ​നി​ൽ​കു​മാറി (32)നെ​യാ​ണ് ബി​നാ​നി​പു​രം പോ​ലീ​സ് അ റസ്റ്റ് ചെ യ്തത്. അ​ര​ ലി​റ്റ​റി​ന്‍റെ 13 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലെ അ​റ​യി​ലാണ് മദ്യ ക്കുപ്പികൾ ഒ​ളി​പ്പി​ച്ചിരുന്നത്.
ആ​ലു​വ ടൗ​ൺ സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ.​ സു​നി​ൽ, എ​സ്ഐ​മാ​രാ​യ വി.​കെ.​ പ്ര​ദീ​പ് കു​മാ​ർ, കെ.​വി. സോ​ജി, എ​സ്‌സി പിഒമാ​രാ​യ ടി.​എ .​രാ​ജേ​ഷ്, പി.​ആ​ർ. ര​തി​രാ​ജ്, കെ.​ഐ.​ ഷി​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.