25 ഡി​ബി​എ​സ് ശ​സ്ത്ര​ക്രി​യ​ക​ള്‍ പൂ​ർ​ത്തി​യാ​ക്കി ലൂ​ർ​ദ് ആ​ശു​പ​ത്രി
Wednesday, February 1, 2023 12:11 AM IST
കൊ​ച്ചി: പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ത്തി​ന് ഡീ​പ് ബ്രെ​യ്ന്‍ സ്റ്റി​മു​ലേ​ഷ​ൻ (ഡി​ബി​എ​സ്) ചി​കി​ത്സ ഫ​ല​പ്ര​ദ​മെ​ന്നു വി​ദ​ഗ്ധ​ർ. എ​റ​ണാ​കു​ളം ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ 25 ഡി​ബി​എ​സ് ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. ഈ ​ചി​കി​ത്സ​യി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് ജീ​വി​ത നി​ല​വാ​രം ന​ല്ല തോ​തി​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ.​എ.​വി. ശ്രീ​റാം പ്ര​സാ​ദ് പ​റ​ഞ്ഞു.
ഡി​ബി​എ​സ് ശ​സ്ത്ര​ക്രി​യ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് പെ​ര്‍​സെ​പ്റ്റ് പി​സി ന്യൂ​റോ​സ്റ്റി​മു​ലേ​റ്റ​ര്‍. പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗി​യാ​യ ഒ​രു മ​ല​യാ​ളി​യി​ല്‍ ആ​ദ്യ​മാ​യി ഈ ​ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചു ശ​സ്ത്ര​ക്രി​യ ന​ട​ന്ന​തും ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. . ഈ ​രം​ഗ​ത്ത് ആ​ശു​പ​ത്രി ഇ​പ്പോ​ൾ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ പെ​ർ​സെ​പ്റ്റി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.