ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നേ​രെ വ​ധ​ശ്ര​മം; പ്ര​തി പി​ടി​യി​ല്‍
Thursday, February 2, 2023 12:14 AM IST
കൊ​ച്ചി: അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നേ​രെ വ​ധ​ശ്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. ഏ​ലൂ​ര്‍ സ്വ​ദേ​ശി രാ​മു(48) ആ​ണ് സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 6.45ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​യ​മി​ച്ച അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ുന്ന എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡ് ഭാ​ഗ​ത്തു അ​ന​ധി​കൃ​ത​മാ​യി ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തിവ​ന്ന പ്ര​തി​യോ​ട് ഒ​ഴി​ഞ്ഞു പോ​കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മ​യം പ്ര​തി ക​രി​ക്കു വെ​ട്ടു​ന്ന ക​ത്തി​യു​മാ​യി സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യാ​യി​രു​ന്നു.
എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അം​ഗ​മാ​യ അ​മി​ക​സ് ക്യൂ​റി അ​ഡ്വ. പ്ര​ദീ​പി​ന് നേ​രേ വാ​ക്ക​ത്തി വീ​ശിയും പ്രതി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.
കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.