ഓട്ടോ നിയന്ത്രണംവിട്ട് അപകടം; അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Friday, February 3, 2023 12:23 AM IST
ആ​ല​ങ്ങാ​ട് : നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്.
ആ​ലു​വ പ​റ​വൂ​ർ കെഎ​സ്ആ​ർടിസി റോ​ഡി​ൽ ടിവിഎ​സി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
ആ​ലു​വ​യി​ൽനി​ന്നു പ​റ​വൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​താ​ണ് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കാ​ൻ കാ​ര​ണം. നി​യ​ന്ത്ര​ണം തെ​റ്റി​യ ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണു നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കു യാ​ത്രി​ക​ർ​ക്കും ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രിക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ പരിക്കേ​റ്റ ക​രു​മാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പ​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലും മ​റ്റു മൂന്നു പേ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.