പ്ര​ഭാ​ഷ​ണം
Sunday, March 19, 2023 12:55 AM IST
മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ർ മു​ഹ​യ​ധീ​ൻ ജു​മാ മ​സ്ജി​ദ് പ​രി​പാ​ല​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദി​ക്ർ വാ​ർ​ഷി​ക​വും റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക പ്ര​ഭാ​ഷ​ണ​വും ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 7.30 ന് ​കോ​ട്ട​പ്പു​റം എ​ച്ച്ഐ​എം മ​ദ്ര​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ദി​ക്റ് വാ​ർ​ഷി​ക​വും മ​ത പ്ര​ഭാ​ഷ​ണ​വും ര​ണ്ടാ​ർ മു​ഹ​യ​ധീ​ൻ ജു​മാ മ​സ്ജി​ദ് ഇ​മാം സു​ഹൈ​ൽ ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.