അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ കോ​ൺ​ഗ്ര​സ്-​സി​പി​എം ത​ർ​ക്കം
Monday, March 20, 2023 12:21 AM IST
കി​ഴ​ക്ക​മ്പ​ലം: അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ കോ​ൺ​ഗ്ര​സ് - സി​പി​എം പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ത​മ്മി​ൽ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും. ഇ​ന്ന​ലെ രാ​വി​ലെ കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12 -ാം വാ​ർ​ഡി​ലെ 43-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​ങ്ക​ണ​വാ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച ര​ണ്ട് വ്യ​ക്തി​ക​ളു​ടെ പേ​ര് സി​പി​എം അം​ഗം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ സി​പി​എം അം​ഗം ഈ ​വ്യ​ക്തി​ക​ളു​ടെ പേ​ര് പ​റ​ഞ്ഞി​രു​ന്ന​താ​യി ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധി​ക്കാ​തെ കോ​ൺ​ഗ്ര​സ് അം​ഗം കു​റ്റ​പ്പെ​ടു​ത്തി​യ​താ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ച​ത്. ഇ​ത് പി​ന്നീ​ട് ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നും കൈ​യ്യാ​ങ്ക​ളി​യു​ടെ വ​ക്കി​ലു​മെ​ത്തി. ഉ​ദ്ഘാ​ട​ക​നാ​യ പി.​വി.​ശ്രീ​നി​ജി​ൻ എം​എ​ൽ​എ വേ​ദി​യി​ലി​രി​ക്ക​യാ​ണ് ഇ​തെ​ല്ലാം ന​ട​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കു നേ​രെ​യും കോ​ൺ​ഗ്ര​സ് അം​ഗം ത​ട്ടി​ക്ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ത​ന്നെ ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു.