യു​വ​ജ​ന ക്ഷേ​മ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി മ​ര​ട് ന​ഗ​ര​സ​ഭ
Thursday, March 23, 2023 12:38 AM IST
മ​ര​ട്: യു​വ​ജ​ന ക്ഷേ​മ​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കി മ​ര​ട് ന​ഗ​ര​സ​ഭാ ബ​ജ​റ്റ്. ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ, ജോ​ബ് ഫെ​യ​ർ, യു​വ​സം​രം​ഭ​ക സം​ഗ​മം, നൈ​പു​ണ്യ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​പെ​ഴ്സ​ൺ അ​ഡ്വ.​ ര​ശ്മി സ​നി​ൽ ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 2022-23 കാ​ല​യ​ള​വി​ലെ നീ​ക്കി ബാ​ക്കി ഉ​ൾ​പ്പെ​ടെ 78,54,41,273 രൂ​പ വ​ര​വും 72,93,00,000 രൂ​പ ചെ​ല​വും 5,61,41,273 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.
ദു​ര​ന്ത​നി​വാ​ര​ണ-​പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം, ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ, സൈ​ക്കി​ൾ ക്ല​ബു​ക​ൾ, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ടാ​ബ് എ​ന്നി​വ​യ്ക്കാ​യി 55 ല​ക്ഷം, കാ​ർ​ഷി​ക മേ​ഖ​ല ഉ​ന്ന​മ​ന​ത്തി​നാ​യി 25 ല​ക്ഷം, ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 90 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു കൂ​ടി ബ​യോ​ഗ്യാ​സ്, ബ​യോ​ബി​ൻ. തു​മ്പൂ​ർ​മു​ഴി സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​ന്ന​ര​ക്കോ​ടി, പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 25 ല​ക്ഷം, വീ​ടു​ക​ളി​ൽ തു​ണി​സ​ഞ്ചി വി​ത​ര​ണ​ത്തി​ന് 10 ല​ക്ഷം, മ​ത്സ്യ​ബ​ന്ധ​ന-​ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്ക് 25 ല​ക്ഷം വീ​തം, ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് 90 ല​ക്ഷം എന്നി​ങ്ങ​നെ​യാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
മ​ര​ട് ഒ​രു മ​ധു​ര ന​ഗ​രം പ​ദ്ധ​തി​ക്ക് 15 ല​ക്ഷം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ത്തി​ന് 1.2 കോ​ടി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ​ക്കാ​യി നാ​ലു കോ​ടി 60 ല​ക്ഷം, സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​യി 25 ല​ക്ഷം എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.