മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും മു​ൻ​ഗ​ണ​ന
Thursday, March 23, 2023 12:42 AM IST
കാ​ക്ക​നാ​ട്: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി ജി​ല്ല​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 10,88,13,696 രൂ​പ മു​ന്നി​രി​പ്പും, 150,45,01,696 രൂ​പ വ​ര​വും 145,82,56,500 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ 4,62,46,196 രൂ​പ നീ​ക്കി​യി​രി​പ്പു​മാ​ണു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ന​ട​ത്തി​യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നി​ത റ​ഹീം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കും. കൃ​ഷി-7.75 കോ​ടി, മ​ത്സ്യ​മേ​ഖ​ല-60 ല​ക്ഷം, വി​ദ്യാ​ഭ്യാ​സം-9.5 കോ​ടി, ആ​രോ​ഗ്യം-6 കോ​ടി, വ​നി​താ ക്ഷേ​മം-4.5 കോ​ടി, വ​യോ ര​ക്ഷ-1 കോ​ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം-1.5 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.