വ​ഞ്ചി​നാ​ട്-​മൗ​ലൂ​ദ്പു​ര-​ പ​ള്ളി​ക്ക​വ​ല റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേക്ക്
Friday, March 24, 2023 12:08 AM IST
കി​ഴ​ക്ക​മ്പ​ലം: വ​ഞ്ചി​നാ​ട് - മൗ​ലൂ​ദ്പു​ര - പ​ള്ളി​ക്ക​വ​ല റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ക്കു​ന്നു. റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടു കോടി അ​നു​വ​ദി​ച്ച​താ​യി പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, പ​ത്ത്, പ​തി​നൊ​ന്ന് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നി​ഷ ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത് ന​വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ര​ണ്ടു കോ​ടി രു​പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.