വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ ക​ട​ബാ​ധ്യ​ത തീ​ര്‍​ത്ത് കേര‌ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍
Friday, March 24, 2023 11:59 PM IST
കൊ​ച്ചി: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത സ്വ​ന്തം ശ​ന്പ​ള​ത്തി​ല്‍ നി​ന്നും അ​ട​ച്ച് തീ​ര്‍​ത്ത് കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഉ​ദാ​ത്ത മാ​തൃ​ക. ആ​ലു​വ മു​പ്പ​ത്ത​ടം തോ​പ്പി​ല​ക്കാ​ട്ട് പ​രേ​ത​നാ​യ ടി.​സി.​ ബി​നു​വി​ന്‍റെ വാ​യ്പ ക​ട​ബാ​ധ്യ​ത​യാ​ണ് കേ​ര​ള ബാ​ങ്ക് ആ​ലു​വ പാ​ല​സ് റോ​ഡ് ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് അ​ട​ച്ച് തീ​ര്‍​ത്ത​ത്. ബി​നു​വി​ന്‍റെ ഭാ​ര്യ സു​ജി അ​ര്‍​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.
2012ല്‍ ​ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യാ​ണ് ബി​നു കേ​ര​ള ബാ​ങ്കി​ല്‍ നി​ന്ന് മൂ​ന്നു ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത​ത്. 2017ല്‍ ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബി​നു മ​ര​ണ​പ്പെ​ട്ട​തോ​ടെ കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. എ​ട​യാ​റി​ല്‍ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ തൂ​പ്പു​കാ​രി​യാ​യ സു​ജി അ​സു​ഖ​ബാ​ധി​ത​യാ​യ​തോ​ടെ ഇ​വ​രു​ടെ ദു​രി​തം കേ​ട്ട​റി​ഞ്ഞ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ സ​ഹാ​യി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ള​വു​ക​ള്‍ ക​ഴി​ഞ്ഞ് അ​ട​യ്ക്കാ​നു​ള്ള 1,26,000 രൂ​പ ബ്രാ​ഞ്ചി​ലെ ആ​റ് ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് സ്വ​ന്തം നി​ല​യി​ലും സു​മ​ന​സു​ക​ളാ​യ ഇ​ട​പാ​ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ ബ്രാ​ഞ്ചി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സു​ജി ഏ​ക​മ​ക​ന്‍ അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍​ക്ക് വീ​ടി​ന്‍റെ പ്ര​മാ​ണം ബാ​ങ്ക് ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് അം​ഗം അ​ഡ്വ. മാ​ണി വി​ത​യ​ത്തി​ല്‍ കൈ​മാ​റി. റീ​ജ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​ളി ജോ​ണ്‍, ഏ​രി​യ മാ​നേ​ജ​ര്‍ സ്റ്റാ​ന്‍​ലി ജോ​ണ്‍, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ പി.​വി.​മേ​ഴ്‌​സി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.