നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി തീ​ർ​ഥാ​ട​നം
Monday, March 27, 2023 12:47 AM IST
കോ​ത​മം​ഗ​ലം: നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി തീ​ർ​ഥാ​ട​നം ന​ട​ത്തി. കോ​ത​മം​ഗ​ലം, ഊ​ന്നു​ക​ൽ, വെ​ളി​യേ​ൽ​ചാ​ൽ, കു​റു​പ്പം​പ​ടി ഫൊ​റോ​ന​ളു​ടെ​യും രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി തീ​ർ​ഥാ​ട​നം ന​ട​ത്തി​യ​ത്.
കോ​ത​മം​ഗ​ലം രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മo​ത്തി​ക്ക​ണ്ട​ത്തി​ൽ ആ​മു​ഖ സ​ന്ദേ​ശ​വും പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ നാ​ല് ഫൊ​റോ​ന​ക​ളി​ൽ നി​ന്നാ​യി വൈ​ദി​ക​രും സ​ന്യ​സ്ഥ​രു​മ​ട​ക്കം 1500ലേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ.​ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ കു​രി​ശി​ന്‍റെ വ​ഴി സ​ന്ദേ​ശം നാ​ടുകാ​ണി കു​രി​ശു​മു​ടി​യി​ൽ ന​ൽ​കി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ.​ജോ​സ് കു​ള​ത്തൂ​ർ, രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ.​ജോ​സ് പു​ൽ​പ്പ​റ​മ്പി​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ.​ഡോ. തോ​മ​സ് ചെ​റു​പ​റ​മ്പി​ൽ, റ​വ.​ഡോ.​തോ​മ​സ് പ​റ​യി​ടം, ഫാ.​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ, കോ​ത​മം​ഗ​ലം കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ മു​പ്പ​തോ​ളം ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. നാ​ടു​കാ​ണി ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു കി​ഴ​ക്കേ​ട​ത്ത്, വി​ൻ​സ​ന്‍റ് ന​മ്പ​ലം​പാ​റ, കു​ര്യ​ൻ ബ്ലാ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.