സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​റു​ഡൈ​റ്റ് പ്രോ​ഗ്രാം ഇ​ന്നു​മു​ത​ൽ
Monday, March 27, 2023 12:53 AM IST
കാ​ല​ടി: ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യിൽ എഡുറൈറ്റ് പ്രോഗ്രാം ഇന്നു മുതൽ.
സെ​ന്‍റ​ർ ഫോ​ർ അ​ക്കാ​ദ​മി​ക് റൈ​റ്റിം​ഗ്, കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​റു​ഡൈ​റ്റ് സ്കോ​ള​ർ ഇ​ൻ റെ​സി​ഡ​ന്‍റ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി, ഗ​വേ​ഷ​ണ​ര​ച​ന​യി​ലും അ​ക്കാ​ദ​മി​ക പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലും പ​ഞ്ച​ദി​ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം നടത്തും.
ഇ​ന്നു മു​ത​ൽ 31 വ​രെ കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സ​ർ​വക​ലാ​ശാ​ല അ​റി​യി​ച്ചു.
വി​യ​ന്ന​യി​ലെ സെ​ൻ​ട്ര​ൽ യൂ​റോ​പ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നും സീ​നി​യ​ർ ല​ക്ച​റ​റു​മാ​യ ഡോ. ​സ​ഞ്ജ​യ്‌ കു​മാ​റാ​ണ് എ​റു​ഡൈ​റ്റ് പ്രോ​ഗ്രാം ന​യി​ക്കു​ന്ന​ത്.