ശി​വ​ൻ​കു​ന്ന് ഗ​വ. സ്കൂ​ളി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം
Thursday, March 30, 2023 12:42 AM IST
മൂ​വാ​റ്റു​പു​ഴ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ 100 ദി​ന ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന കേ​ര​ള സ്കൂ​ൾ വെ​ത​ർ സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ ശി​വ​ൻ​കു​ന്ന് ഗ​വ. സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്ഥാ​പി​ച്ച കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ദൈ​നി​ക അ​ന്ത​രീ​ക്ഷ​മാ​റ്റ​ങ്ങ​ൾ അ​റി​യു​ന്ന​തി​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കാ​ലാ​വ​സ്ഥ പ​ഠ​നം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ഏ​റെ സ​ഹാ​യ​ക​മാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​നി ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് കു​ര്യാ​ക്കോ​സ്, രാ​ജ​ശ്രീ രാ​ജു, ഇ.​എ. അ​ബ്ദു​ൾ സ​ത്താ​ർ, കു​ഞ്ഞു​മോ​ൾ ജോ​ൺ, ബി. ​മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.