മൂ​വാ​റ്റു​പു​ഴ മി​ക​ച്ച ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ
Friday, March 31, 2023 12:14 AM IST
ആ​ലു​വ: എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്‌​റ്റേ​ഷ​നാ​യി മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ങ്ക​മാ​ലി, പു​ത്ത​ൻ​കു​രി​ശ് സ്റ്റേ​ഷ​നു​ക​ൾ ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മി​ക​ച്ച ശി​ശു​ക്ഷേ​മ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രി​ല്‍ അ​ങ്ക​മാ​ലി എ​സ്ഐ വ​ർ​ഗീ​സ്, ചെ​ങ്ങ​മ​നാ​ട് എ​സ്ഐ ഷാ​ജി, കു​റു​പ്പം​പ​ടി എ​സ്ഐ റോ​ജി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി.

അ​സി​സ്റ്റ​ന്‍റ് ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രി​ൽ പു​ത്ത​ൻ​കു​രി​ശി​ലെ എ​സ്‌​സി​പി​ഒ മി​നി അ​ഗ​സ്റ്റി​ൻ, മു​ന​മ്പ​ത്തെ എ​എ​സ്ഐ ര​ശ്മി, കു​ന്നു​ത്തു​നാ​ട്ടി​ലെ എ​സ്‌​സി​പി​ഒ ബി​ന്ദു എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്‌​പി ടി. ​ബി​ജി ജോ​ർ​ജ് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റൂ​റ​ല്‍ ജി​ല്ല​യി​ൽ 10 ശി​ശു സൗ​ഹ്യ​ദ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.