കോതമംഗലം താലൂക്ക് തല അദാലത്ത് മേയ് 26ന്
Friday, March 31, 2023 12:17 AM IST
കോ​ത​മം​ഗ​ലം : മ​ന്ത്രിസ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ക​രു​ത​ലും കൈ​ത്താ​ങ്ങും മേയ് 26ന് ​ന​ട​ത്തു​മെ​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ കോ​ത​മം​ഗ​ല​ത്തെ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും.
അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ 10 വ​രെ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. http://www. karuthal.kerala.gov.in പോ​ർ​ട്ട​ലി​ലും അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി അ​പേ​ക്ഷ കൊ​ടു​ക്കാം. അ​തോ​ടൊ​പ്പം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നേ​രി​ട്ടും അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ കൃ​ത്യ​മാ​യി അ​പേ​ക്ഷ​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.
മെ​യ് 26 ന് ​എം​എ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് അ​ദാ​ല​ത്ത്. പൊ​തു ജ​ന​ങ്ങ​ൾ അ​ദാ​ല​ത്ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ആവശ്യപ്പെട്ടു.