കു​ട്ടി​ക​ൾ​ക്ക് കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന ഇ​ന്ന്
Saturday, April 1, 2023 12:24 AM IST
പി​റ​വം: രാ​മ​മം​ഗ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യും, വി​വി​ധ കാ​യി​ക സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന് ന​ട​ക്കും.
പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും, മേ​ഴ്സി കു​ട്ട​ൻ അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് രാ​മ​മം​ഗ​ലം ഹൈ​സ്ക്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 12 വ​യ​സി​നും 15 നു​മി​ട​യ്ക്ക് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്.
ഒ​ളി​ന്പ്യ​ൻ മേ​ഴ്സി കു​ട്ട​നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പാ​ല​ക്കു​ഴ, കൂ​ത്താ​ട്ടു​കു​ളം, ഇ​ല​ഞ്ഞി, തി​രു​മാ​റാ​ടി, പാ​മ്പാ​ക്കു​ട, രാ​മ​മം​ഗ​ലം, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് സെ​ല​ക്ഷ​ൻ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
ടാ​ല​ന്‍റ് ഹ​ണ്ട് എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്‌​ല​റ്റി​ക് സ്, ​ജം​ന്പ് ഐ​റ്റം​സി​ന്‍റെ സെ​ല​ക്ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്. സെ​ല​ക്ഷ​ൻ ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും പ​രി​ശീ​ല​ന​വും മേ​ഴ്സി കു​ട്ട​ൻ അ​ക്കാ​ഡ​മി​യും മ​റ്റ് കാ​യി​ക സ്കൂ​ളു​ക​ളും ഏ​റ്റെ​ടു​ക്കും. ഒ​ളിം​മ്പി​ക്സ് ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് മേ​ഴ്സി കു​ട്ട​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.