ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തിയിൽ ത​ദ്ദേ​ശ​​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Saturday, April 1, 2023 12:25 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ 23 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് കൂ​ടി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. യോഗത്തിൽ സ​മി​തി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത​ വഹിച്ചു.
കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, തൃ​പ്പൂ​ണി​ത്തു​റ, ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, ആ​ര​ക്കു​ഴ, ആ​വോ​ലി, ക​ട​മ​ക്കു​ടി, ക​റു​കു​റ്റി, കു​ട്ട​മ്പു​ഴ, കോ​ട്ട​പ്പ​ടി, പൈ​ങ്ങോ​ട്ടൂ​ര്‍, പ​ല്ലാ​രി​മം​ഗ​ലം, പി​ണ്ടി​മ​ന, പോ​ത്താ​നി​ക്കാ​ട്, പു​ത്ത​ന്‍​വേ​ലി​ക്ക​ര, രാ​മ​മം​ഗ​ലം, തി​രു​മാ​റാ​ടി, തി​രു​വാ​ണി​യൂ​ര്‍, മ​ഴു​വ​ന്നൂ​ര്‍, പൂ​തൃ​ക്ക, വ​രാ​പ്പു​ഴ, വ​ട​ക്കേ​ക്ക​ര, ഒ​ക്ക​ല്‍ വെ​ങ്ങോ​ല എ​ന്നീ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
കഴിഞ്ഞ 28ന് ​ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ 13 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, 11 ന​ഗ​ര​സ​ഭ​ക​ള്‍, 63 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 87 സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.
നൂ​റ് ശ​ത​മാ​നം ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ന​ട​പ്പാ​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ ബ​ന്ധ​പ്പെ​ടു​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. നോ​ര്‍​ത്ത് പ​റ​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 2023-24 വ​ര്‍​ഷ​ത്തെ അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കും യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി.