മാ​ലി​ന്യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ബാ​ധ്യ​സ്ഥ​ർ: ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദീ​ന്‍
Friday, May 26, 2023 1:09 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ കു​ന്നു​കൂ​ടി​യ മാ​ലി​ന്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ നി​കു​തി പി​രി​ക്കു​ന്ന ന​ഗ​ര​സ​ഭ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ജ​സ്റ്റീസ് പി.​കെ. ഷം​സു​ദീ​ന്‍. കോ​ര്‍​പ​റേ​ഷ​നി​ലെ മാ​ലി​ന്യ പ്ര​ശ്‌​നം ഉ​യ​ര്‍​ത്തി ഡി​സി​സി പ്ര​സി​ഡ​ന്‍റ്് മു​ഹ​മ്മ​ദ് ഷി​യാ​സ് ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ച​ര​ണ​ജാ​ഥ 'ന​ഗ​രം നി​റ​ഞ്ഞ് സ​മ​ര'​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ളാ​യ എ​ന്‍. വേ​ണു​ഗോ​പാ​ല്‍, കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, പി.​എ​ന്‍. പ്ര​സ​ന്ന​കു​മാ​ര്‍, ത​മ്പി സു​ബ്ര​ഹ്മ​ണ്യം, ഐ.​കെ. രാ​ജു, ജോ​സ​ഫ് ആ​ന്‍റ​ണി, എ​ന്‍.​ആ​ര്‍. ശ്രീ​കു​മാ​ര്‍, സു​നി​ല സി​ബി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യു​ടെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഇ​ട​പ്പ​ള്ളി ദേ​വ​ന്‍ കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് ഏ​ഴി​ന് പൊ​ന്നു​രു​ന്നി ഈ​സ്റ്റ് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.