നാ​ടി​ന് അ​ഭി​മാ​ന​മാ​യ് സ്നേ​ഹ പോ​ൾ
Sunday, May 28, 2023 3:21 AM IST
കോ​ത​മം​ഗ​ലം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യി സ്നേ​ഹ പോ​ൾ. കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ സ്നേ​ഹ പോ​ൾ ഗ്രേ​സ് മാ​ർ​ക്കി​ല്ലാ​തെ​യാ​ണ് പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സി​ന് 1200 മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി​യ​ത്. പ്ല​സ് വ​ണ്ണി​ന് മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ പ്ല​സ് ടു​വി​നും ഫു​ൾ മാ​ർ​ക്ക് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യി സ്നേ​ഹ പോ​ൾ പ​റ​ഞ്ഞു.

എ​സ്എ​സ്എ​ൽ​സി​ക്കും സ്നേ​ഹ പോ​ളി​ന് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചി​രു​ന്നു. ഹി​സ്റ്റ​റി​യും ഇ​ക്ക​ണോ​മി​ക്സും ഇ​ഷ്ട​വി​ഷ​യ​മാ​യ മി​ടു​ക്കി​ക്ക് ബി​എ ഇ​ക്ക​ണോ​മി​ക്സ് പ​ഠി​ച്ച് സി​വി​ൽ സ​ർ​വീ​സി​ലെ​ത്തു​ക​യെ​ന്ന​താ​ണ് സ്വ​പ്നം. ആ​റാം ക്ലാ​സ് മു​ത​ൽ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​നു​ജ​ത്തി സോ​ന ഇ​തേ സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.
ശാ​സ്ത്ര​മേ​ള​യി​ൽ പ്രാ​ദേ​ശി​ക ച​രി​ത്ര ര​ച​ന​യി​ൽ സ്റ്റേ​റ്റ് ഫ​സ്റ്റ് നേ​ടി​യ സ്നേ​ഹ സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ര​ണ്ടി​ന്‍റെ​യും ഗ്രേ​സ് മാ​ർ​ക്ക് കൂ​ടാ​തെ​യാ​ണ് സ്നേ​ഹ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്. കോ​ട്ട​പ്പ​ടി ഇ​ഞ്ച​യ്ക്ക​ൽ ഇ.​പി. പൗ​ലോ​സ് - ജോ​ണ്‍​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.