രാ​ജ്യം മ​താ​ത്മ​ക​ത​യി​ലേ​ക്ക് മാ​റു​ന്നു: മന്ത്രി പി. ​രാ​ജീ​വ്
Tuesday, May 30, 2023 1:06 AM IST
അ​ങ്ക​മാ​ലി: യു​വ​പ്ര​തി​ഭ​ക​ൾ​ക്കാ​യി കെ.​കെ. രാ​ജേ​ഷ് കു​മാ​ർ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ കെ.​കെ. രാ​ജേ​ഷ് കു​മാ​ർ സ്മാ​ര​ക അ​വാ​ർ​ഡ് മ​ന്ത്രി പി. ​രാ​ജീ​വ്, സം​ഗീ​ത​ജ്ഞ​ൻ അ​റി​വി​ന് സ​മ്മാ​നി​ച്ചു.
എ​ൻ‌ജിനീയറിംഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ടെ​ക്നോ​സി​ന്‍റെ സ്‌​ഥാ​പ​ക ചെ​യ​ർ​മാ​നും കോ​ഴി​ക്കോ​ട് എ​ൻഐ​ടിയി​ലെ വി​ദ്യാ​ർ​ഥി പാ​ർ​ല​മെ​ന്‍റിന്‍റെ പ്ര​ഥ​മ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി​രു​ന്ന കെ.കെ. രാ​ജേ​ഷ് കു​മാ​റിന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​ല്കി​വ​രു​ന്ന​താ​ണ് ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യും ട്രോ​ഫി​യു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്. അ​ങ്ക​മാ​ലി സിഎ​സ്എ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ത്താ​മ​ത് അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.
ട്ര​സ്റ്റ് അം​ഗം സി​യാ​ദ് സ​യി​ദ് അ​ധ്യ​ക്ഷ​നാ​യി. പി​ന്ന​ണി ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം റോ​ജി എം. ​ജോ​ൺ എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.
സിപിഎം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.കെ. ശ​ബ​രീ​ഷ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ത്യു തോ​മ​സ്, സി.​കെ. സ​ലിം​കു​മാ​ർ, കെ.പി. റെ​ജീ​ഷ്, അ​ഡ്വ. ബി​ബി​ൻ വ​ർ​ഗീ​സ്, ടി.വൈ. ഏ​ല്യാ​സ്, കെ. ​സ​ജീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.