ഹ​രി​ത സ​മൃ​ദ്ധം പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, May 30, 2023 1:07 AM IST
കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ഹ​രി​ത സ​മൃ​ദ്ധം പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സി​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ കാ​മ്പ​യി​ന് തു​ട​ക്ക​മാ​കും. പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തു​ക.
പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നോ​ടനു​ബ​ന്ധി​ച്ച് ജൂ​ണ്‍ ഒ​ന്നി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ലി​ന്യ സം​സ്‌​ക​ര​ണം, ല​ഹ​രി വി​മു​ക്തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​സ്ഥിതി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ഴ് വസ്തു​ക്ക​ള്‍ കൊ​ണ്ടു​ള്ള പെ​ന്‍​സി​ല്‍ ചെ​പ്പ് നി​ര്‍​മാ​ണം, ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍, തൈ​ക​ളു​ടെ വി​ത​ര​ണം, പ​ച്ച​ത്തു​രു​ത്തു​ക​ളു​ടെ നി​ര്‍​മാ​ണം എ​ന്നി​വ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കും.​വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ക്ലീ​ന്‍ ഡ്രൈ​വു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ലെ മി​ക​വ് വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ട്രോ​ഫി ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.