കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലടച്ചു
Sunday, June 4, 2023 7:17 AM IST
കൊ​ച്ചി: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. തേ​വ​ര ക​സ്തൂ​ര്‍​ബാ ന​ഗ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​മ​ല്‍ ജി​ത്തി​നെ​തി​രെ​യാ​ണ് (27) കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൊ​ല​പാ​ത​ക ശ്ര​മം, ന​ര​ഹ​ത്യാ​ശ്ര​മം, അ​ടി​പി​ടി കേ​സു​ക​ളി​ലും പോ​ക്‌​സോ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് അ​മ​ല്‍​ജി​ത്ത്.

2017 ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലും 2019 ല്‍ ​ന​ര​ഹ​ത്യാ​ശ്ര​മ കേ​സി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള പ്ര​തി 2023 ല്‍ ​കോ​ന്തു​രു​ത്തി സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും പ്രതിയാണ്. ഇ​യാ​ളെ വി​യ്യൂ​ര്‍ അ​തി​സു​ര​ക്ഷ ജ​യി​ലി​ലേ​ക്കു മാ​റ്റി.