മു​ന​മ്പം-​അ​ഴീ​ക്കോ​ട് പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു
Sunday, June 4, 2023 7:32 AM IST
കൊ​ച്ചി: മു​ന​മ്പം നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്‌​ന​മാ​യ മു​ന​മ്പം-​അ​ഴീ​ക്കോ​ട് പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കും. കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 143 കോ​ടി മു​ട​ക്കി​യാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് വൈ​പ്പി​ന്‍ എം​എ​ല്‍​എ കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക​യ്പ​മം​ഗ​ലം എം​എ​ല്‍​എ ഇ.​ടി. ടൈ​സ​ണ്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നി​ര്‍​ദി​ഷ്ട തീ​ര​ദേ​ശ ഹൈ​വേ​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന് 869 മീ​റ്റ​ര്‍ നീ​ള​വും 22 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു​ള്ള​ത്. ര​ണ്ടു​വ​രി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളു​മാ​യി ന​ട​പ്പാ​ത​യും സൈ​ക്കി​ള്‍ ട്രാ​ക്കും ഉ​ണ്ടാ​കും. നി​യ​മാ​നു​സൃ​തം നി​ര്‍​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​ത്സ്യ​ബ​ന്ധ ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യും വി​ധം ഉ​യ​രം പാ​ല​ത്തി​നു​ണ്ടാ​കു​മെ​ന്നും എം​എ​ല്‍​എ​മാ​ര്‍ പ​റ​ഞ്ഞു. 18 മാ​സം​കൊ​ണ്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.