ഭൂതത്താൻകെട്ട് ഡാമിന്‍റെ ആറു ഷട്ടറുകൾ തുറന്നു
Friday, June 9, 2023 11:52 PM IST
കോ​ത​മം​ഗ​ലം: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാമിലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ന്‍ 15 ഷ​ട്ട​റു​ക​ളിൽ ആ​റെണ്ണം ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 34.40 മീ​റ്റ​റി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഷ​ട്ട​ര്‍ തു​റ​ന്ന​ത്.​ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ ആ​ദ്യം ര​ണ്ടു ഷ​ട്ട​റു​ക​ള്‍ 50 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​വും തു​ട​ര്‍​ന്ന് ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഒ​രു മീ​റ്റ​ര്‍ വീ​ത​വും ഉ​യ​ര്‍​ത്തി.
കാ​ര്യ​മാ​യ വ്യ​ത്യാ​സം കാ​ണാ​ത്ത​തി​നാ​ല്‍ വൈ​കിട്ട് ആ​റോ​ടെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ കൂ​ടി 50 സെ​ന്‍റീമീ​റ്റ​ര്‍ വീ​തം തു​റ​ന്നു. നി​ല​വി​ല്‍ സെ​ക്ക​ൻഡി​ല്‍ ഒ​രു ല​ക്ഷം ലി​റ്റ​ര്‍ (100 ക്യു​മെ​ക്‌​സ്) വെ​ള്ള​മാ​ണ് പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ജ​ല​നി​ര​പ്പ് 30 മീ​റ്റ​റി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്ന് പെ​രി​യാ​ര്‍​വാ​ലി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
മ​ഴ ശ​ക്ത​മാ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണ​വും നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്. കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ ഷ​ട്ട​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും തു​റ​ക്കും. ഇന്നും നാളെയും ശ​ക്ത​മാ​യ മ​ഴ​ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പെ​രി​യാ​റി​ല്‍ ടൂ​റി​സ്റ്റ് ബോ​ട്ട് സ​വാ​രി​യും നി​ര്‍​ത്തി​വ​ച്ചു. ഡി​സം​ബ​റി​ല്‍ ഡാം ​അ​ട​ച്ച് പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി​യ ​ശേ​ഷമേ ബോ​ട്ടിംഗ് ഉ​ണ്ടാ​കു​ക​യു​ള്ളൂ.