വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം നാളെ
1591242
Saturday, September 13, 2025 4:19 AM IST
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21 മത് മരിയന്‍ തീര്‍ഥാടനം ഞായറാഴ്ച നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ വൈകുന്നേരം മൂന്നിന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. ജൂബിലി കുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും ആര്ച്ച്ബിഷപില് നിന്ന് അല്മായ നേതാക്കള്‍ ഏറ്റുവാങ്ങും.
വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളി ജൂബിലി ലോഗോയും ദീപശിഖയും യുവജന സംഘടനാ പ്രതിനിധികള്‍ക്ക് കൈമാറുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീര്‍ഥാടനത്തിനും തുടക്കമാകും.
തീര്‍ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ വചന സന്ദേശം നല്‍കും.