‘സയൻസ് എക്സ്പോ-2025’ സംഘടിപ്പിച്ചു
1591260
Saturday, September 13, 2025 4:45 AM IST
കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ കുട്ടികളുടെ കഴിവുകളും കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കാൻ വേദിയൊരുക്കി ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിൽ സയൻസ് എക്സ്പോ - 2025 സംഘടിപ്പിച്ചു.
ഗ്രേഡ് ഒന്നു മുതൽ 11 വരെയുള്ള 250 ലധികം കുട്ടികൾ മത്സരത്തിലും പ്രദർശനത്തിലും പങ്കെടുത്തു. കെമിസ്ട്രി ബയോളജി ഫിസിക്സ് മാത്തമാറ്റിക്സ് സോഷ്യൽ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ഐസിഎസ്സി ഗ്രേഡ് 10 ബോർഡ് പരീക്ഷയിൽ 96% മാർക്കോടെ ഉന്നത വിജയം നേടിയ കുര്യൻ ടോണി സയൻസ് എക്സ്പോ 2025 ഉദ്ഘാടനം ചെയ്തു.
ചെറിയ പ്രായത്തിൽ തന്നെ ശാസ്ത്രസാങ്കേതിക കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം പരിപാടികൾ എന്ന് സ്കൂൾ പ്രിൻസിപ്പൽ സോജൻ മാത്യു പറഞ്ഞു.
സ്കൂൾ ഹെഡ് ബോയ് ഐസക്ക് കെ. ഐസക്, ഹെഡ് ഗേൾ എയ്ഞ്ചൽ മരിയ ആന്റണി, കുര്യൻ ടോണി, സയൻസ് ക്ലബ് പ്രസിഡന്റ് ജോയൽ ജോഷ്വാ, ജോയൽ ടോം, റേച്ചൽ സാറാ ജോർജ്, ടെസ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തിനും മത്സരത്തിനും സയൻസ് ക്ലബ് ഭാരവാഹികൾ സയൻസ് വിഭാഗം അധ്യാപകർ എന്നിവർ നേതൃത്വം നൽകി.