കുന്നത്തുനാട് എംഎൽഎയുടെ പുരസ്കാരം കെ. നോബിയ്ക്ക്
1591262
Saturday, September 13, 2025 4:45 AM IST
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് എംഎൽഎ ഏർപ്പെടുത്തിയ അവാർഡ് ഓഫ് എക്സലൻസ് കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല സീനിയർ സൂപ്രണ്ട് കെ. നോബിക്ക് സമ്മാനിച്ചു.
കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി.ആർ. മേഖലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎയാണ് പുരസ്കാരം നൽകിയത്.
ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, പിഡബ്ല്യുഡി എൻജിനീയർ കെ.സി. സുമിത, സബ് ട്രഷറി ഓഫീസർ ടി.പി. അജികുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ രത്നാകരൻ, മണ്ണ് സംരക്ഷണ ഓഫീസർ എം.എസ്. സ്മിത, ഫോറം പ്രസിഡന്റ് സന്തോഷ് പി. പ്രഭാകർ എന്നിവർ പ്രസംഗിച്ചു.