കഞ്ചാവുമായി പിടിയിൽ
1591252
Saturday, September 13, 2025 4:30 AM IST
ചെറായി: നാലു ഗ്രാം കഞ്ചാവുമായി യുവാവ് മുനമ്പം പോലീസിന്റെ പിടിയിലായി. മുനമ്പം സ്വദേശി ആഷ്ലിൻ(23) ആണ് പിടിയിലായത്. കഴിഞ്ഞ രാത്രി പട്രോളിംഗിനിടെ മുനമ്പം ബീച്ച് ഭാഗത്തുനിന്ന് പിടികൂടിയ ഇയാളുടെ ദേഹപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.