എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്കയാത്ര പിണ്ടിമനയിൽ
1591265
Saturday, September 13, 2025 4:48 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഗാന്ധിദർശൻ പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ നടത്തിയ ജനസമ്പർക്കയാത്ര പഞ്ചായത്ത് അംഗം ബേസിൽ തണ്ണിക്കോട്ട് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അസനാർ പാറക്കൽ അധ്യക്ഷത വഹിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.
അഹമ്മദ്കുട്ടി എൽദോസ് മൂലേക്കുടി, ബഷീർ നെടുവഞ്ചേരി, എസ്.എം. നാസർ, ജോർജ്കുട്ടി കണ്ണംകല്ലേൽ, മോളി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ ജനസമ്പർക്ക യാത്ര ആലുംചുവട് മേഖലയിൽ ഭവന സന്ദർശനവും നടത്തി.