ത്രിഭംഗി ദേശീയ നൃത്തോത്സവം; സ്വാഗതസംഘം ഓഫീസ് തുറന്നു
1591254
Saturday, September 13, 2025 4:45 AM IST
അങ്കമാലി: കേരള സംഗീത നാടക അക്കാദമി അങ്കമാലി സി എസ്എ യുടെ സഹകരണത്തോടെ നടത്തുന്ന ത്രിഭംഗി ദേശീയ നൃത്തോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
ഫെസ്റ്റിവൽ മധ്യമേഖല ഡയറക്ടർ നർത്തകി ചിത്ര സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.
സിഎസ്എ വൈസ് പ്രസിഡന്റ് എം.പി. രാജൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ പ്രൊഫഷണലുകളുടെ ക്ലാസിക്കൽ നൃത്തങ്ങളും സെമിനാറുകളും ത്രിഭംഗിയിൽ അവതരിക്കപ്പെടും.19, 20, 21 തീയതികളിലാണ് നൃത്തോത്സവം.
ഫെസ്റ്റിവൽ അസിസ്റ്റന്റ് ഡയറക്ടർ ദീപ കർത്ത, സിഎസ്എ വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു, ജനറൽ സെക്രട്ടറി ടോണി പറമ്പി, ട്രഷറർ കെ.എൻ. വിഷ്ണു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.