സഭയുടെ ശക്തിയാകേണ്ടത് കുടുംബങ്ങള്‍: മോണ്‍. നെടുങ്ങാട്ട്
1591263
Saturday, September 13, 2025 4:48 AM IST
മാറിക: വെല്ലുവിളികള്‍ നേരിടുന്ന സഭയുടെ ശക്തിയായി നില കൊള്ളേണ്ടത് ധാര്‍മികതയിലും വിശ്വാസത്തിലും അടിയുറച്ച കുടുംബങ്ങളാണെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട്. ദീപിക ഫ്രണ്ട്സ് ക്ലബ്, ഫാമിലി അപ്പൊസ്തലേറ്റ് എന്നിവയുടെ മാറിക ഫൊറോനതല കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവസഭയ്ക്കും ധാര്‍മികതയ്ക്കും ഉറച്ച പിന്തുണ നല്കുന്ന ഏക മാധ്യമം ദീപികയാണെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോന ഡയറക്ടര്‍ ഫാ.മാത്യു കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം, ദീപിക ജനറല്‍ മാനേജര്‍ സര്‍ക്കുലേഷന്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് അബ്രഹാം, ഫാമിലി അപ്പൊസ്തലേറ്റ് രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ഫൊറോന പ്രസിഡന്റുമാരായ ജോസഫ് മൂലശേരി, ജോണ്സന് പൊന്നാട്ട്,
രൂപത ജോയിന്റ് സെക്രട്ടറി തോമസ് കുണിഞ്ഞി, പി.വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. സിബി പൊതൂര്‍, പൗളി താന്നിക്കല്‍, സിന്‍സി തട്ടാറ, ജോണ്‍ വാഴയില്‍, സെലിന് നടുവക്കുന്നേല്‍, ജോര്‍ജ് നെടുമരുംതുചാലില്, പോള്‍ ലൂയിസ്, പ്രഫ. ജോര്‍ജ് ആറ്റുപുറം എന്നിവര്‍ നേതൃത്വം നല്കി.