അ​രൂ​ർ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ കു​ത്തി​യ​തോ​ട് പോ​ലീ​സ് ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി. മു​ണ്ട​ൻ​വേ​ലി പാ​ലം​പ​ള്ളി പ​റ​മ്പി​ൽ അ​ഭി​ലാ​ഷ് ആ​ന്‍റ​ണി​യേ​യാ​ണ് കു​ത്തി​യ​തോ​ട് സി​ഐ അ​ജ​യ​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ര​മ​ല്ലൂ​രി​ലെ സ​ങ്കേ​ത​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ടി​പി​ടി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

പ്ര​തി​ക്ക് നി​ല​വി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, ഹി​ൽ​പാ​ല​സ്, കൊ​ടു​ങ്ങ​ല്ലു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ണ്ട്.

കേ​ര​ള​ത്തി​ലു​ട​നീ​ളം 10 ഓ​ളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യു​മാ​ണ്. ഇ​യാ​ളെ പി​ന്നീ​ട് ഹി​ൽ പാ​ല​സ് പോ​ലീ​സി​ന് കൈ​മാ​റി.