സീതാറാം യെച്ചൂരി അനുസ്മരണം
1591247
Saturday, September 13, 2025 4:30 AM IST
അങ്കമാലി: സിപിഎം ജനറൽ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവ് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. കെ. ഷിബു ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റിയംഗം സച്ചിൻ ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി സജി വർഗീസ് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, പി.എ. അനീഷ്, കെ.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.