തിരുനാൾ
1591245
Saturday, September 13, 2025 4:30 AM IST
തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍
കൊച്ചി: തൃക്കാക്കര തോപ്പില്‍ മേരി ക്വീന്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുനാളിന് കൊടിയേറി. വികാരി ഫാ. തരിയന്‍ ഞാളിയത്ത് കൊടിയേറ്റി. ദിവ്യബലിയില്‍ കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. തര്യന് ഞാളിയത്ത്, റസിഡന്റ് പ്രീസ്റ്റ് ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍, ഫാ. പീറ്റര്‍ കാരിച്ചിറ എന്നിവര്‍ സഹകര്‍മികരായിരുന്നു.
വേസ്പര ദിനമായ ഇന്ന് വൈകീട്ട് അഞ്ചിന് രൂപം വെഞ്ചരിപ്പ്, കുര്‍ബാന, പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് പ്രദക്ഷിണം. തിരുക്കര്‍മങ്ങളില്‍ നൈപുണ്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട മുഖ്യകാര്‍മികനായിരിക്കും. ഫാ ആന്റണി വടക്കേക്കര വചന സന്ദേശം നല്‍കും.
തിരുനാള്‍ ദിനമായ നാളെ വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ ഫാ. ആന്റോ പാണാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. വില്‍സണ്‍ തറയില്‍ സന്ദേശം നല്‍കും. ഇടവകയിലെ സീനിയര്‍ സിഎല്‍സി അംഗങ്ങളായ 86 പേരും അവരുടെ പങ്കാളികളുമാണ് തിരുനാള്‍ പ്രസുദേന്തിമാര്‍.
ഗോതുരുത്ത് തെക്കേതുരുത്ത് പള്ളിയിൽ
പറവൂർ : ഗോതുരുത്ത് തെക്കേതുരുത്ത് ദേവാലയത്തിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി. ഫാ. ജാക്സൺ വലിയപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമികനായി. ഫാ. വിജിൽ രാജ് വചന സന്ദേശം നൽകി. ഇന്ന് വൈകിട്ട് അഞ്ചിന് ദേവാലയത്തിലേക്ക് രൂപം എഴുന്നള്ളിക്കൽ, ജപമാല , ദിവ്യബലി. തുടർന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 10ന് ജപമാല. 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം നേർച്ചസദ്യ വിതരണം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് ആറിന് രൂപം എടുത്തു വയ്ക്കൽ. തുടർന്ന് കലാസന്ധ്യയും ഉണ്ടായിരിക്കും.
മറ്റൂർ സെന്റ് മേരീസ് പള്ളിയിൽ
കാലടി : മറ്റൂർ സെന്റ് മേരീസ് ടൗൺ പള്ളിയിൽ തിരുനാൾ തുടങ്ങി. കാഞ്ഞൂർ ഫൊറോന വികാരി ജോയ് കണ്ണമ്പുഴ കൊടിയേറ്റി. ഇന്ന് വൈകീട്ട് ആറിന് കുർബാന തുടർന്ന് മറ്റൂർ ടൗൺ ചുറ്റി പ്രദക്ഷിണം, ആകാശ വിസ്മയ കാഴ്ചകൾ.
നാളെ രാവിലെ 10ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, പ്രസംഗം ,പ്രഭക്ഷിണം, രാത്രി ഏഴിന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം കാഴ്ചബംഗ്ലാവ് എന്നിവയുണ്ടാകും.
മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളിയിൽ
പറവൂർ : മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ ഊട്ടു തിരുനാളിന് കൊടിയേറി. റവ. ഡോ. ഫ്രാൻസിസ്കോ പടമാടൻ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോസഫ് മാളിയേക്കൽ വചന സന്ദേശം നൽകി. ഇന്ന് വൈകിട്ട് 4.30ന് ജപമാല തുടർന്ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടാകും. ഫാ. നിമേഷ് കാട്ടാശേരി മുഖ്യകാർമികനായിരിക്കും. ഫാ. പോൾ തോമസ് കളത്തിൽ വചന സന്ദേശം നൽകും.
തിരുനാൾ ദിനമായ നാളെ രാവിലെ ഒന്‍പതിന് ജപമാല തുടർന്ന് ആഘോഷമായ തിരുനാൾ ദിവ്യബലിയും ഊട്ടു സദ്യ വിതരണവും. തിരുനാൾ ദിവ്യബലിക്ക് റവ. ഡോ. ആന്റണി ബിനോയ് അറക്കൽ മുഖ്യകാർമികനാകും. ഫാ. ക്ലോഡിൻ ബിവേര വചന സന്ദേശം നൽകും.