അ​പ​ക​ട​ഭീ​ഷ​ണി​യാ​യി സ്ലാ​ബു​ക​ൾ
Monday, September 26, 2022 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു പു​തി​യ കെ​ട്ടി​ട​മാ​ക്കി പ​ണി​ത​ശേ​ഷ​വും കാ​ന​യു​ടെ ചെ​രി​ഞ്ഞു​കി​ട​ക്കു​ന്ന സ്ലാ​ബു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തു അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ടൗ​ണ്‍​ഹാ​ൾ റോ​ഡി​ൽ നി​ന്നു ഠാ​ണാ-​ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്താ​ണു ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന നി​ല​യി​ൽ നാ​ലു സ്ലാ​ബു​ക​ൾ ഭീ​ഷ​ണി​യാ​കു​ന്ന​ത്.
പ്ര​ധാ​ന റോ​ഡി​ൽ നി​ന്നു ടൗ​ണ്‍​ഹാ​ൾ റോ​ഡി​ലേ​ക്കു തി​രി​ഞ്ഞു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ത് ഏ​റെ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്. ഏ​റെ തി​ര​ക്കേ​റി​യ ഈ ​റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ്ലാ​ബി​ൽ ത​ട​ഞ്ഞു വീ​ഴു​ന്ന​തു പ​തി​വാ​ണെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നേ​ര​ത്തെ റോ​ഡി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ന​യു​ടെ സ്ലാ​ബു​ക​ളാ​ണു ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.
സ്വ​കാ​ര്യ​വ്യ​ക്തി ത​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നോ​ടു ചേ​ർ​ത്തു പി​ന്നി​ലേ​ക്കു നീ​ക്കി കെ​ട്ടി​ടം നി​ർ​മി​ച്ചു റോ​ഡി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ​ല്ലാം നീ​ക്കി.
എ​ന്നാ​ൽ സ്ലാ​ബു​ക​ൾ ഇ​പ്പോ​ഴും റോ​ഡി​ൽ​ത്ത​ന്നെ​യാ​ണ്. എ​ത്ര​യും വേ​ഗം സ്ലാ​ബു​ക​ൾ നീ​ക്കി റോ​ഡി​ലെ ത​ട​സം പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.