20 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും
Tuesday, September 27, 2022 12:31 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ​പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും രണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധി ച്ചു.
2015 ലാണ് കേസിന് ആസ്പദമായ സംഭവം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചതിന് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ ​ടെ​ക്നീ​ഷ്യ​ൻ ആ​യി​രു​ന്ന മാ​ള പ​ള്ളി​പ്പു​റം ഷാ​പ്പും​പ​ടി സ്വ​ദേ​ശി​ ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​ൻ​സി​ലിനെ​(29) യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ട്രാ​ക്ക് സെ​ഷ​ൻ​സ് സ്പെ​ഷ്യ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. പി. പ്ര​ദീ​പ് ശിക്ഷി ച്ചത്.
പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ട ി അഡ്വ. കെ.എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി.
ഇ​രി​ങ്ങാ​ല​ക്കു​ട ഡിവൈഎസ്പി ആ​യി​രു​ന്ന പി.എ. വ​ർ​ഗീസ്, കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന പി .കെ. പ​ത്മ​രാ​ജ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.ടി. സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.