തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ കോ​ർ​ട്ടിന് ഒ​രു കോ​ടി
Friday, September 30, 2022 12:43 AM IST
തൃ​ശൂ​ർ: തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ സ്റ്റേ​ഡി​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ കോ​ർ​ട്ട് നി​ർ​മി​ക്കാ​ൻ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എം​പി ലാ​ഡ് (ലോ​ക്ക​ൽ ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് സ്കീം) ​അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ശാ​ങ്ക​ട​വ് സൗ​ഹൃ​ദ തീ​രം ടൂ​റി​സം പ​ദ്ധ​തി​ക്ക് 25 ല​ക്ഷം രൂ​പ അ​ധി​കം തു​ക അ​നു​വ​ദി​ച്ചു. കു​ട്ട​നെ​ല്ലൂ​ർ ശ്രീ ​അ​ച്യു​ത​മേ​നോ​ൻ ഗ​വ. കോ​ള​ജി​ൽ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് നി​ർ​മി​ക്കാ​ൻ 20 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.
എം​പി ഫ​ണ്ടി​ൽ​നി​ന്ന് 645.78 ല​ക്ഷം രൂ​പ​യു​ടെ 36 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. അ​തി​ൽ ഒ​ന്പത് പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. 223.69 ല​ക്ഷം രൂ​പ​യാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ച​ത്. ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ​ൻ.​കെ. ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.