മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി ബി​പി​എ​ൽ കാ​ർ​ഡി​ന് അ​നു​മ​തി
Friday, September 30, 2022 12:46 AM IST
തൃ​ശൂ​ർ: ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നു മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി ബി​പി​എ​ൽ കാ​ർ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
മ​ര​ത്തം​കോ​ട് സ്വ​ദേ​ശി ടി.​എം. പോ​ൾ​സ​നു ബി​പി​എ​ൽ കാ​ർ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്കാ​ണു ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
കു​ന്നം​കു​ളം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ പ്ര​കാ​രം പ​രാ​തി​ക്കാ​ര​നു മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ കാ​ർ​ഡ് ന​ൽ​കാ​നാ​വി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ചു.
ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.