പോ​പ്പൂ​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ൻ റി​മാ​ൻഡി​ൽ
Friday, September 30, 2022 12:46 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ആ​ർഒബി​യ്ക്കു സ​മീ​പ​വും, ക​രു​ത​ക്കാ​ടും കെഎ​സ്ആ​ർടിസി ബ​സു​ക​ൾ​ക്കുനേ​രെ അ​തി​ക്ര​മം കാ​ണി​ച്ച പോ​പ്പൂ​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി.
ബ​സു​ക​ളു​ടെ ചി​ല്ല് എ​റി​ഞ്ഞു​ട​ച്ച് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ കേ​സി​ലാ​ണ് വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ങ്ങാ​ടി​പ​റ​ന്പി​ൽ വീ​ട്ടി​ൽ ആ​ഷി​ക് (28)നെ ​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ദി​ത്യ ഐ ​പി​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ന്ദം​കു​ളം എ​സി​പി ടി. എ​സ്‌​. സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​ഷി​ക്കി​നെ പി​ടി​കൂ​ടി​യ​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് വ​ട​ക്കാ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​ണ് പി​ടി​യി​ലാ​യ ആ​ഷി​ക്. പ്ര​ദേ​ശ​ത്തെ​ നി​ര​വ​ധി സിസിടിവി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ​യും, പ്ര​തി സ​ഞ്ച​രി​ച്ച വാ​ഹ​ന​വും തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി സം​ഭ​വ സ​മ​യം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റുചെ​യ്ത പ്ര​തി​യെ സം​ഭ​വസ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​തി​നു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ. ​മാ​ധ​വ​ൻ​കു​ട്ടി, എ​സ്ഐ​മാ​രാ​യ ആ​ന്‍റ​ണി ക്രോം​സ​ണ്‍, അ​നു​ജ, എ.എ. ത​ങ്ക​ച്ച​ൻ, എഎ​സ്ഐ ​വ​ർ​ഗീ​സ്, എ​സ്‌സിപിഒ​മാ​രാ​യ എ.​വി.​ സ​ജീ​വ്, ബ്ര​ജീ​ഷ്, സിം​സ​ണ്‍ പ്ര​സാ​ദ്, മ​ധു​സു​ധ​ന​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​നൻഡു ചെ​യ്തു.