തൃ​ശൂ​ർ വെ​സ്റ്റ് സ​ബ്ജി​ല്ല ശാ​സ്ത്രോ​ത്സ​വം: സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 30, 2022 12:46 AM IST
ക​ണ്ട​ശാം​ക​ട​വ്: തൃ​ശൂ​ർ വെ​സ്റ്റ് സ​ബ്ജി​ല്ല ശാ​സ്ത്രോ​ത്സ​വം സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മു​ഖ്യ വേ​ദി​യാ​യ ക​ണ്ട​ശാം​ക​ട​വ് എ​സ്എ​ച്ച്എ​ഫ് ഓ​ഫ് മേ​രീ​സ് സി​ജി​എ​ച്ച് എ​സി​ൽ മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി ജോ​ണ്‍​സ​ണ്‍ നി​ർ​വ​ഹി​ച്ചു.​
ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വി.എ​ൻ. സൂ​ർ​ജി​ത്ത്, തൃ​ശൂ​ർ വെ​സ്റ്റ് എഇഒ ​ബി​ജു പി.​ജെ, അ​ന്തി​ക്കാ​ട് ബിപിഒ ​സി​ന്ധു , ടീ​ച്ചേ​ഴ് സ് ​ഫോ​റം ക​ണ്‍​വീ​ന​ർ ജെ​യ്സ​ണ്‍, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, പിടിഎ, ​എം​പിടിഎ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വെ​സ്റ്റ് സ​ബ്ജി​ല്ല ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഗ​ണി​ത, പ്ര​വൃത്തി പ​രി​ച​യ ഐ​ടി മേ​ള​ക​ൾ ഒ​ക്ടോ​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ക​ണ്ട​ശാം​ക​ട​വ് എ​സ്എ​ച്ച് ഓ​ഫ് മേ​രീ​സ് സി ​ജി എ​ച്ച് എ​സ്‌​സ്, എ​സ്എ​ച്ച് ഓ​ഫ് മേ​രീ​സ് എ​ൽപിഎ​സ്, പി​ജെഎം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ക.
തൃ​ശൂ​ർ വെ​സ്റ്റ് സ​ബ്ജി​ല്ല​യി​ലെ 120 ഓ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ശാ​സ്ത്ര ഉ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി ജോ​ണ്‍​സ​ണ്‍ ചെ​യ​ർ​മാ​നാ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.എ​ൻ.സു​ർ​ജി​ത്ത് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യും എ​സ്എ​ച്ച്എ​ഫ് മേ​രീ​സ് സി​ജിഎ​ച്ച്എ​സ് പ്ര​ധാ​ന അ​ധ്യാ​പി​ക സി. ​ഐ​റി​ൻ ആ​ന്‍റ​ണി ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും വെ​സ്റ്റ് സ​ബ്ജി​ല്ല എഇഒ​ ബി​ജു പി.​ജെ. ട്ര​ഷ​റാ​യും 101 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.