എ​ച്ചി​പ്പാ​റ​യി​ലെ പേ ​വി​ഷ​ബാ​ധ പ്ര​ശ്നം;​ അ​ധി​കൃ​ത​ർ നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്
Sunday, October 2, 2022 1:21 AM IST
പു​തു​ക്കാ​ട്: എ​ച്ചി​പ്പാ​റ, ചി​മ്മി​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പേ​വി​ഷ​ബാ​ധ​യേ​റ്റ് ച​ത്തി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ നി​സം​ഗ​ത​പാ​ലി​ക്കു​ക​യാ​ണെ​ന്ന് വ​ര​ന്ത​ര​പ്പി​ള്ളി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

എ​ച്ചി​പ്പാ​റ​യി​ൽ പ​ല​രും നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കേ​ണ്ട പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷ​ണ​മൊ, ന​ട​പ​ടി​ക​ളൊ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​തി​നെ​തി​രെ നാളെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ന​യ​ൻ പ​ണി​ക്ക​വ​ള​പ്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജോ​ജോ പി​ണ്ടി​യാ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ഇ​ബ്രാ​ഹിം, മ​ഹി​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന മു​ജീ​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.