ജി​റാ​ഫും ക​ര​ടി​യും ചാ​ടി​ത്തു​ള്ളി വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ വി​ളം​ബ​രം
Monday, October 3, 2022 12:34 AM IST
തൃ​ശൂ​ര്‍: വ​ന്യ​ജീ​വി വാ​രം ആ​ഘോ​ഷ​മാ​ക്കി "ജി​റാ​ഫും ക​ര​ടി​യും പു​ലി​ക​ളും' സ​ന്ദ​ർ​ശ​ക​ർ​ക്കു ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നു. തൃ​ശൂ​രി​ൽ മ്യൂ​സി​യം മൃ​ഗ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വാ​രാ​ഘോ​ഷ വി​ളം​ബ​ര​ജാ​ഥ​യി​ലാ​ണു മൃ​ഗ​ങ്ങ​ളു​ടെ വേ​ഷ​മ​ണി​ഞ്ഞ് ആ​ളു​ക​ൾ അ​ണി​നി​ര​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ​യും താ​ള​വാ​ദ്യ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ മൃ​ഗ​ശാ​ല കോ​ന്പൗ​ണ്ടി​ന​ക​ത്തും പു​റ​ത്തേ​ക്കും ന​ട​ത്തി​യ ജാ​ഥ ശ്ര​ദ്ധേ​യ​മാ​യി.

വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. മ​റ്റ​ന്നാ​ൾ മൃ​ഗ​ശാ​ലാ​ങ്ക​ണ​ത്തി​ലെ ജീ​വി​ക​ളെ ആ​സ്പ​ദ​മാ​ക്കി സ​ന്ദ​ർ​ശ​ക​ർ​ക്കു ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 6.30വ​രെ ന​ട​ക്കും. statemuseum [email protected] എ​ന്ന ഇ ​മെ​യി​ൽ​വി​ല​ാ​സ​ത്തി​ൽ ചി​ത്ര​ങ്ങ​ൾ അ​യ​യ്ക്ക​ണം. ഉ​ച്ച​യ്ക്കു 12 ന് ​ജീ​വ​ന​ക്കാ​ർ​ക്കാ​യി ക്വി​സ് മ​ത്സ​ര​മു​ണ്ടാ​കും.

ആ​റി​നു രാ​വി​ലെ 10.30ന് ​യു​പി, ഹൈ​സ്കൂ​ൾ, പ്ല​സ്ടു, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​രം ന​ട​ക്കും. ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ഹൈ​സ്കൂ ൾ വി​ഭാ​ഗം ക്വി​സ് മ​ത്സ​രം. ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​നു പ്ല​സ്ടു, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം.
എ​ട്ടി​നു രാ​വി​ലെ 10.30ന് ​സ​മാ​പ​ന​സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.

വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മൃ​ഗ​ശാ​ല​യി​ലേ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.