പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു
Monday, October 3, 2022 12:41 AM IST
പു​തു​ക്കാ​ട്: റെ​യി​ൽ​വേ​യു​ടെ സ്വ​ച്ഛ​താ പ​ക്ക് വാ​ര പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് പ്ര​ജോ​തി നി​കേ​ത​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോം ശു​ചീ​ക​രി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​വ​സം കോ​ളേ​ജ് എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം.
സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കെ.​യു. അ​ച്യു​താ​ന​ന്ദ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ച്ഛ​താ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ജ്യോ​തി നി​കേ​ത​ൻ എ​ൻ.​എ​സ്.​എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​കെ.​എ​സ്. ഉ​മാ​ദേ​വി, ഡോ. ​ജി​ന്‍റോ ജെ​യിം​സ്, ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​രു​ണ്‍ ലോ​ഹി​ദാ​ക്ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.